ആക്രികച്ചവടത്തിന്റെ മറവില്‍ 1170 കോടിയുടെ നികുതി വെട്ടിപ്പ്

ആക്രികച്ചവടത്തിന്റെ മറവില്‍ സംസ്ഥാനത്ത് 1170 കോടിയുടെ വ്യാജബില്ലുകൾ ചമച്ച് നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ജിഎസ്ടി വകുപ്പിന്‍റെ ഓപ്പറേഷന്‍ പാംട്രീയിലാണ് കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഇതുവഴി 209കോടിയുടെ നികുതിനഷ്ടം സർക്കാരിനുണ്ടായെന്നാണ് കണ്ടെത്തൽ. അതിഥിതൊഴിലാളികളുടെ പേരിലടക്കം ജിഎസ്ടി റജിസ്ട്രേഷൻ എടുത്തായിരുന്നു വർഷങ്ങളായുള്ള നികുതി വെട്ടിപ്പ്. ജോലിവാഗ്ദാനം ചെയ്ത് അതിഥി തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ തട്ടിയെടുത്താണ് രജിസ്ട്രേഷൻ തരപ്പെടുത്തിയത്. സംസ്ഥാനത്തെ 148 വ്യക്തികളുടെ പേരിലുള്ള ജിഎസ്ടി രജിസ്ട്രേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് പുലർച്ചെ മുതൽ പരിശോധന നടന്നത്.

Related Articles

Back to top button