15കാരിയെ തട്ടിക്കൊണ്ടുപോയി; 20 ദിവസം പീഡനം; പ്രതികള്‍ പോലീസ് പിടിയില്‍

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതികള്‍ പൊലീസ് പിടിയില്‍. ഹരിയാനയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹരിയാന സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് ക്രൂരപീഡനത്തിനിരയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കേസില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

20 ദിവസങ്ങള്‍ക്ക് മുന്‍പാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മൂന്ന് യുവാക്കളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയും മറ്റ് രണ്ടുപേര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലുളളവരുമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ പീഡിപ്പിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button