3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം

3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം

വിവാഹം കൂടാൻ പോയ മാതാപിതാക്കള്‍ കാറില്‍ വച്ച്‌ മറന്ന മൂന്നു വയസുകാരി മരിച്ച നിലയില്‍. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്.

രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോർവിക നഗർ ആണ് മരിച്ചത്. ജോരവാർപുര ഗ്രാമത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് രണ്ടുപെണ്‍ മക്കളുമായി പ്രദീപ് എത്തിയത്.

മൂത്ത മകള്‍ അമ്മയ്‌ക്കൊപ്പം കാറില്‍ നിന്നിറങ്ങി. ഇതോടെ മൂവരും ഇറങ്ങിയെന്ന് കരുതി പ്രദീപ് കാർ പാർക്ക് ചെയ്ത് ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് ഇവർ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ടു മണിക്കൂറിന് ശേഷം കണ്ടുമുട്ടിയപ്പോഴാണ് ഇളയ മകള്‍ ഇല്ലെന്ന കാര്യം ദമ്ബതികള്‍ മനസിലാക്കുന്നത്.

ഉടനെ പാഞ്ഞെത്തി കാറില്‍ നോക്കുമ്ബോള്‍ ബോധരഹിതയായ ഗോർവികയെയാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഡ‍ോക്ടർ മാർ മരണം സ്ഥിരീകരിച്ചു. എന്നാല്‍ പോസ്റ്റുമോർട്ടത്തിന് സമ്മതിക്കാതിരുന്ന ഇവർ പൊലീസിന് പരാതി നല്‍കി. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button