വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകും വഴി ടൈപ്പ് വൺ പ്രമേഹ രോഗിയായ 17-കാരി മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി ടൈപ്പ്-1 പ്രമേഹ രോഗിയായ 17-കാരി മരിച്ചു. നാദാപുരം എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്. കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം.

ആഗ്‌നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരകാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ടൈപ്പ്-1 പ്രമേഹ രോഗികൾക്ക് ദിവസവും ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ എടുക്കാതെ ജീവന്‍ നിലനിര്‍ത്താനാവില്ല. കുട്ടിക്ക് ഇന്‍സുലിന്‍ ലഭിക്കുന്നതില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടോ എന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button