നിത അംബാനി അണിഞ്ഞ 400 കോടിയുടെ മരതക നെക്ലേസിനും ഡ്യൂപ്ലിക്കേറ്റ്; വില 178 രൂപ മാത്രം!

മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ നിത അംബാനി ധരിച്ച 400 കോടിയുടെ മരതക നെക്ലേസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആഘോഷത്തിന്റെ അവസാന ദിവസം ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിക്കൊപ്പമാണ് നിത അംബാനി വലിയ മരതക കല്ലുകൾ പതിപ്പിച്ച  ഡയമണ്ട് നെക്ലേസ് അണിഞ്ഞത്. വജ്രം കൊണ്ട് നിര്‍മ്മിച്ച ഈ നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത.  ഇപ്പോഴിതാ ഈ നെക്ലേസിമന്‍റെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയിരിക്കുകയാണ്. ആ മരതക നെക്‌ളേസിന്റെ അതേ ആകൃതിയിലും ഡിസൈനിലും നിറത്തിലുമുള്ള ഇതിന്റെ വില 178 രൂപ മാത്രമാണ്. പ്രമുഖ വ്യവസായിയായ ഹര്‍ഷ് ഗോയങ്ക ഈ മാലയുടെ വീഡിയോ എക്‌സില്‍ പങ്കുവച്ചിട്ടുമുണ്ട്. ജയ്പൂരിലെ ഒരു കടയില്‍ നിന്നാണ് ഈ നെക്ലേസിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയിരിക്കുന്നത്. 

Related Articles

Back to top button