പാനൂരില്‍ ബോംബ് നിര്‍മിച്ചത് അഞ്ചംഗ സംഘം; വിനീഷിന്‍റെ നില ഗുരുതരമായി തുടരുന്നു

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണം നടത്തിയത് അഞ്ചംഗ സംഘമെന്ന് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ നാല് പേർക്ക് പരുക്കേറ്റു.ചികില്‍സയിൽ കഴിയുന്ന വിനീഷിന്റെ നില ഗുരുതരമാണ്. അശ്വിന്റെ കാലിനും വിനോദിന്റെ കണ്ണിനും പരുക്കേറ്റു . ഇരുവരുടേയും പരുക്ക് സാരമുള്ളതല്ല. പൊലീസ് കസ്റ്റഡിയിലുള്ള അരുണിന് സ്ഫോടനത്തിൽ പരുക്കില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനും പരുക്കേറ്റ വിനീഷിനുമെതിരെ ബോംബ് നിർമിച്ചതിന് പാനൂർ പൊലീസ് കേസ് എടുത്തു.

ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് വീടിന്‍റെ ടെറസില്‍ ബോംബ് സ്ഫോടനമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷെറിനെയും വിനീഷിനെയും ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഷെറിന്‍ പിന്നീട് മരിച്ചു.

Related Articles

Back to top button