ഒമ്പതാം ക്ലാസുകാരൻ ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസർഗോഡ്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം.അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്താൻ സൗണ്ട്‌സിൽ മൈക് ഓപ്പറേറ്ററാണ്. ഇന്ന് വൈകീട്ട് 4.45 മണിയോടെ കുമ്പള ടൗണിൽ വെച്ചാണ് അപകടം സംഭവിച്ചത്.ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.രണ്ട് വിദ്യാർഥികളാണ് അപകടം വരുത്തിയ ബൈകിൽ ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ച വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button