ആക്രമിക്കാന്‍ എത്തിയ പരുന്തിനെ അകത്താക്കി പാമ്പ് : വൈറല്‍ വീഡിയോ കാണാം

പാമ്പുകളെ പരുന്തുകള്‍ വേട്ടയാടി ഭക്ഷിക്കുന്നത് സാധാരണമാണ്. കാരണം പാമ്ബുകളെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്.

എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്താണന്നല്ലേ? പാമ്ബിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച ദുര്‍വിധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എതാരാളിയെ ചെറുതായി കണ്ട പരുന്ത് ഒടുവില്‍ പാമ്ബിന്റെ ഇരയായിമാറുകയായിരുന്നു.

@Nature is Amazing എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പരുന്തിന്റെ കാലില്‍ കിടന്ന് പാമ്ബ് പുളയുന്നതാണ് കാണുന്നത്. തന്നെ തിരിച്ച്‌ ആക്രമിക്കുകയില്ല എനന അമിത ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്ബോഴാണ് ട്വിസ്റ്റ്. പെട്ടന്ന് തന്നെ പാമ്ബ് പരുന്തിനെ ചുറ്റിവരിയാന്‍ തുടങ്ങി. കൊത്തി പാമ്ബിനെ ഇതില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ വിടാന്‍ ഭാവമില്ലാതെ നിന്ന പാമ്ബിന്റെ ഇരയാകുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

Related Articles

Back to top button