കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു

കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി വിദ്യാര്‍ഥിനി. തെലങ്കാനയിലെ ഹനംകൊണ്ടയില്‍ സാഹിത്യ(17) ആണ് മരിച്ചത്. ഭീമാരത്തെ സ്വകാര്യ കോളജിലാണ് സംഭവം.

വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. കോളജ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Related Articles

Back to top button