കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുവള്ളി: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നു രാവിലെ ഇയാളെ ദേശീയ പാതയോരത്തെ പണിനടക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണ കേസുകളിൽ പ്രതിയാണയാൾ. ഇയാളുടെ ചെരിപ്പും കുടയും കെട്ടിടത്തിൽ അഴിച്ചു വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റിറ്റ് ശേഷം മാത്രമേ മരണം സംബന്ധിച്ച് കുടുതൽ വ്യക്തത വരികയുള്ളൂ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button