ഗോപിസുന്ദറിനെ ചേര്‍ത്തു പിടിച്ച്‌ ജന്മദിനാശംസകള്‍ നേര്‍ന്ന് അജ്ഞന മോഹന്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം 

ഒരുപാട് മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ.

മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷയിലും കഴിവ് പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് ഗോപിസുന്ദര്‍. കുറച്ച്‌ കാലം അന്യഭാഷയില്‍ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിലേക്ക് തിരികെയെത്തി. കരിയറില്‍ മികച്ചത് എന്ന് കേള്‍ക്കുമ്ബോഴും പലപ്പോഴും വിവാദങ്ങളില്‍പ്പെടുകയും ചെയ്തിട്ടുണ്ട് താരം. ഗോപി സുന്ദറിന്റെ റിലേഷൻഷിപ്പുകളാണ് വിമർശനങ്ങള്‍ കേള്‍ക്കാൻ ഇടയാക്കിയിട്ടുള്ളത്. എന്നാല്‍ വിമർശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ തന്റെ ജീവിതം തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് താരം. ഇക്കഴിഞ്ഞ ദിവസം സംഗീതസംവിധായകന്റെ ജന്മദിനമായിരുന്നു. ഗോപി സുന്ദറിന് പിറന്നാളാശംസകള്‍ നേരുകയാണ് പ്രിയ സുഹൃത്തുക്കള്‍.

അക്കൂട്ടത്തില്‍ ഇപ്പോഴിതാ നടിയും മോഡലുമായ അഞ്ജന മോഹനും ഗോപി സുന്ദറിനു ജന്മദിനാശംസകള്‍ കുറിച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ”ഹാപ്പി ബര്‍ത്ത്ഡേ ഗോപിയേട്ടാ….” എന്ന ക്യാപ്ഷനൊപ്പം ഗോപിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അ‍ഞ്ജനയുടെ ആശംസ.

അല്‍പ്പം ഗ്ലാമര്‍ ടച്ചുള്ള ചിത്രമാണ് അഞ്ജന പങ്കുവച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആശംസകള്‍ക്ക് പകരം അനവധി നിരവധി വിമര്‍ശന കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ഗോപിസുന്ദര്‍ പുതിയ താവളം തേടിയെന്നും ഗോപി അണ്ണന്റെ കാര്യത്തിലൊരു തീരുമാനമായെന്നും കറക്‌ട് സ്ഥലത്താണ് എത്തിയതെന്നതുമടക്കം നിരവധി വിമര്‍ശനങ്ങള്‍ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

ഗായകരായ പുണ്യ പ്രദീപ്, ആവണി മല്‍ഹാർ, മുഹമ്മദ് മഖ്ബൂല്‍ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു പിറന്നാള്‍ മംഗങ്ങള്‍ നേർന്നു. എല്ലാവരോടും ഗോപി നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്.

47-ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദർ ആഘോഷിച്ചത്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല നിരവധി ആരാധകരും താരത്തിന്‌ആശംസകളറിയിച്ചിരുന്നു. ഗായിക ഹിരണ്‍മയിയുമായി വർഷങ്ങള്‍ നീണ്ട് ലിവിംഗ് ടുഗെദർ റിലേഷൻ അവസാനിപ്പിച്ചാണ് അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇവർ പ്രണയം വെളിപ്പെടുത്തിയത്. ഏറെ കാലം നല്ല ബന്ധത്തിലായിരുന്നെങ്കിലും പിന്നീട് ഒരുമിച്ചുള്ള ഫോട്ടോകള്‍ കാണാതായി.

Related Articles

Back to top button