കുറ്റ്യാടിയിൽ വയോധിക മരണപ്പെട്ട നിലയിൽ; പേരമകൻ്റെ മർദ്ദനം മൂലമെന്ന് ബന്ധുക്കൾ

കോഴിക്കോട്: കുറ്റ്യാടിയിൽ വയോധിക മരണപ്പെട്ട നിലയിൽ. മകളുടെ മകൻ്റെ മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റ്യാടി മാവുള്ളചാൽ കോളനിയിലെ ഖദീജ ഉമ്മയാണ് (85) മരണപ്പെട്ടത്. ഊരത്ത് മാവുള്ളചാലിൽ മകൾ ഫാത്തിമയുടെ വീട്ടിൽ വെച്ചാണ് സംഭവം.

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മകൻ ലഹരിക്ക് അടിമയാണെന്നും ഇന്നും പണം ചോദിച്ച് കൈപിടിച്ചു ഒടിച്ചെന്നും വട്ടം കറക്കിയെന്നും ബഷീറിൻ്റെ മാതാവ് ഫാത്തിമ പറഞ്ഞു. 

പേരമകന്റെ മർദ്ദനത്തെ തുടർന്നാണ് മരണമെന്നാണ് പോലീസും വ്യക്തമാക്കുന്നത്. പേരമകൻ ഒളിവിലാണ്. മൃതദേഹം കുറ്റാടി ഗവ: ആശുപത്രി മോർച്ചറിയിൽ. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button