തിരുവനന്തപുരത്ത് ഓടയിൽ വയോധികയുടെ മൃതദേഹം ; വാഹനം ഇടിച്ചു വീഴ്ത്തിയതെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടയിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം തെന്നൂർകോണത്താണ് സംഭവം. കോവളം ആഴാകുളം സ്വദേശി വേലമ്മ എന്ന 75 വയസ്സുകാരിയെ ആണ് തെന്നൂർകോണത്തെ പെട്രോൾ പമ്പിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ നാട്ടുകാരായിരുന്നു വയോധികയുടെ മൃതദേഹം ഓടയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു വീഴ്ത്തിയത് ആകാമെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തെ തുടർന്ന് വിഴിഞ്ഞം എസ് എച്ച് ഒ പി വിനോദ്, എസ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, മുക്കോല മേഖലകളിൽ ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്ന വയോധികയാണ് മരണപ്പെട്ടിട്ടുള്ളത്. പോലീസ് നിർദ്ദേശത്തെ തുടർന്ന് ഫോറൻസിക് സംഘവും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി.

Related Articles

Back to top button