കൊടുവള്ളിയില്‍ ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി മദ്രസാ ബസാറില്‍ ഇന്ന് പുലര്‍ച്ചെ 5.15 -ഓടെ ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപെട്ടത്.

ബസ്സിന് മുന്നിലുണ്ടായിരുന്ന ബൈക്ക് ചാറ്റൽമഴ കാരണം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നാൽ അടുത്തെത്തിയപ്പോൾ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് വലത്തോട്ട് തിരിഞ്ഞ് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 

യാത്രക്കാര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലർച്ചെയായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതും ഹോട്ടല്‍ തുറന്നിട്ടില്ലാത്തതിനാലും വന്‍ ദുരന്തം ഒഴിവായി. ബസ് ക്രെയിന്‍ ഉപയോഗിച്ച് റോഡരികിലേക്കു മാറ്റി.

Related Articles

Back to top button