ഉള്ളിയേരിയിൽ കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ഉള്ളിയേരി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിൽ കാർ ഇലട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. ഉള്ളിയേരി ബാലുശ്ശേരി റോഡിൽ ജുമാമസ്ജിദിന് സമീപം ഇന്നെലെ രാത്രി 11 മണിയോടെയാണ് അപകടം. അമിത വേഗത്തിലെത്തിയ KL-57 J 3949 നമ്പർ സുസുക്കി സ്വിഫ്റ്റ് കാർ വൈദ്യതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ഇലട്രിക്ക് പോസ്റ്റ് തകർന്നു വീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി നിലച്ചു. കാറിൻ്റെ മുൻവശം തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈറൂട്ടിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button