യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള ‘കരിയർ എക്സ്പോ 2024’ സംഘടിപ്പിക്കുന്നു. | Career expo job fair 2024

ഫെബ്രുവരി 24 പകൽ ഒമ്പത് മണി മുതൽ എറണാകുളം തൃപ്പൂണിത്തുറ ഗവ. ആർട്‌സ് കോളേജിലാണ് മേള. എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത‌് പങ്കെടുക്കാം.

നിരവധി കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും പങ്കെടുക്കാൻ അവസരം.

🛑 പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

Related Articles

Back to top button