‘ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ അപകടം’; തെറ്റിദ്ധരിപ്പിച്ച് ബലാത്സംഗം; ഞെട്ടല്‍

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതിനാണ് കേസ്. ചൊവ്വ ദോഷം മാറ്റാനെന്ന പേരിൽ സഹോദരിയെ നിതീഷ് പ്രതീകാത്മകമായി വിവാഹം കഴിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു. സുഹൃത്തിന്റെ അമ്മയെ ബലാല്‍സംഗം ചെയ്തതിനു നിതീഷിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കും തോറും മുഖ്യപ്രതി നിതീഷിനെ പറ്റി പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സുഹൃത്തിന്റെ സഹോദരിയെ ബലാൽസംഗം ചെയ്തതിനാണ് പൊലീസ് കേസെടുത്തത്. 2015 മെയ് 28 ന് ചൊവ്വദോഷം മാറാനെന്ന പേരിൽ നിതീഷ് പെൺകുട്ടിയെ വിവാഹം കഴിച്ചു. പിന്നീട് വീട്ടുകാർക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിക്കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ സ്വന്തം വീട്, ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടുകൾ, ചോറ്റാനിക്കരയിലെ ലോഡ്ജ് എന്നിവടങ്ങളിൽ വെച്ചായിരുന്നു പീഡനം.
പെൺകുട്ടിയുടെ അമ്മയെ ബലാത്സംഗം ചെയ്തതിനു നിതീഷിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. എന്നാൽ ഈ വിവരം തനിക്ക് അറിയില്ലെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ നിതീഷ് പലതവണ മൊഴി മാറ്റിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിതീഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Related Articles

Back to top button