അത്താഴം നല്‍കിയില്ല; കര്‍ണാടകയില്‍ യുവതിയുടെ തല വെട്ടിമാറ്റി തോലുരിഞ്ഞ് ഭര്‍ത്താവ്

അത്താഴം നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭർത്താവിന്റെ ക്രൂരത. കർണാടകയിലെ തുംകൂരിലാണ് സംഭവം.

കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുർഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനെ തുടർന്ന് അടുക്കളയില്‍ വെച്ച്‌ പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച്‌ തല വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ദേഹത്തെ തൊലി കത്തി ഉപയോഗിച്ച്‌ തന്നെ അടർത്തി മാറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ക്രൂരകൃത്യം നടത്തുമ്ബോള്‍ ഇവരുടെ എട്ടുവയസ്സുകാരൻ മകൻ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുർഗയില്‍ വാടകയ്ക്കായിരുന്നു ദമ്ബതിമാരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച്‌ ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂർ എസ്.പി അശോക് വെങ്കിട്ട് പറഞ്ഞു.

പത്ത് വർഷം മുമ്ബാണ് വ്യത്യസ്തമതസ്ഥരായ ശിവരാമയും പുഷ്പലതയും വിവാഹിതരായത്. ഇവർ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button