ജില്ലാ സഹകരണ ആശുപത്രി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു | Hospital jobs in kerala

ജില്ലാ സഹകരണ ആശുപത്രി  (NS Hospital )വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ 

1.സെക്യൂരിറ്റി ഓഫീസർ

യോഗ്യത: കേന്ദ്ര പ്രതിരോധ സേനയിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ /ലഫ്റ്റനന്റ് / സുബേദാർ മേജർ അല്ലെങ്കിൽ സംസ്ഥാന പോലീസ് സേനയിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്തവരേയും പരിഗണിക്കും. ശാരീരിക ക്ഷമത അഭികാമ്യം.

2. ഹാർഡ്വെയർ / നെറ്റ‌്വർക്ക് ടെക്ന‌ീഷ്യൻ

യോഗ്യത:ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഐ.ടി.യും, സി.സി.എൻ.എ./ സി.സി.എൻ.പി. സർട്ടിഫിക്കേഷനും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

4.എ.സി. ടെക്നീഷ്യൻ

യോഗ്യത: ഗവ. അംഗീകൃത ഐ.ടി.ഐ. (മെക്കാനിക് റെഫ്രിജറേഷൻ & എ.സി) യും എച്ച്.വി.എ.സി.യിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.

5.ഇലക്ട്രീഷ്യൻ

യോഗ്യത: ഗവ.അംഗീകൃത ഐ.ടി.ഐ.യും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

സ്ഥലം: സംഘം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് (എൻ. എസ്. സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം)

തീയതി: 2024 ജൂൺ 6 വ്യാഴാഴ്‌ച  രാവിലെ 9.30 മുതൽ.

പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ച‌ക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ രാവിലെ 8.30 മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Related Articles

Back to top button