പുച്ഛമാണ് പോടാ; ഗാനാലാപനത്തിനിടെ തെറിയുടെ പൂരപ്പാട്ടുമായി ശ്രീനാഥ് ഭാസി; ആസ്വദിച്ച് കാണികള്‍;
ആവേശം എന്ന ചിത്രത്തിലെ പാട്ട് പാടുന്നതിനിടെ തെറിവിളിയുമായി നടൻ ശ്രീനാഥ് ഭാസി.
കേട്ടാലറയ്‌ക്കുന്ന അസഭ്യമാണ് ആലാപനത്തിനിടെ നടൻ വിളിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നുണ്ട്. കാണികള്‍ ഈ തെറിവിളിയടക്കം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
താരത്തിന്റെ പ്രകടനം എവിടെയാണെന്നുള്ള കാര്യം വ്യക്തമല്ല. ഇസ്റ്റഗ്രാമിലെ വിവിധ പേജുകളിലും ട്രോള്‍ ഗ്രൂപ്പുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നിരവധി കമൻ്റുകളാണ് വരുന്നത്.
തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. സുഷിൻ ശ്യാമായിരുന്നു സംഗീതം. വിനായക് ശശികുമാര്‍ എഴുതിയ ജാഡ സോംഗാണ് ശ്രീനാഥ് ഭാസി ആലപിച്ചിരിക്കുന്നത്.