യോഗ്യത പത്താം ക്ലാസ് മുതൽ യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, കുക്ക് അസിസ്റ്റന്റ്റ് മൾട്ടിപർപ്പസ് വർക്കർ, സെക്യൂരിറ്റി, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്‌തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.

മസാജ് തെറാപിസ്റ്റ്

ജോലി ഒഴിവുകൾ 

പുരുഷന്മാർ -2, സ്ത്രീകൾ-2.

യോഗ്യത വിവരങ്ങൾ

1.എസ്.എസ്.എൽ.സി പാസായിരിക്കണം

2.ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം.

മൾട്ടിപർപ്പസ് വർക്കർ

ഒഴിവ്  01 (സ്ത്രീ )

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

സെക്യൂരിറ്റി  ഒഴിവ്  01

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

കുക്ക് അസിസ്റ്റന്റ് ഒഴിവ്  01

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത:

1. പ്ലസ്‌ടു പാസ്സായിരിക്കണം

2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്സ് പാസ്സായിരിക്കണം.

പ്രായപരിധി-25നും 45 വയസിനും ഇടയിൽ ഉള്ളവർക്ക് അവസരം

അഭിമുഖ സമയം-21/02/2024ന് രാവിലെ 11 മണി.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

തിരുവനന്തപുരം: വർക്കല

Related Articles

Back to top button