തൊഴിൽതട്ടിപ്പ്; തിരുവനന്തപുരം അടക്കം 7 നഗരങ്ങളില്‍ സിബിഐ റെയ്ഡ്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ ഇന്ത്യക്കാരായ യുവാക്കളെ നിർബന്ധിപ്പിക്കുന്ന തൊഴിൽതട്ടിപ്പിൽ തിരുവനന്തപുരം അടക്കം 7 നഗരങ്ങളിലെ 10 ഇടങ്ങളിൽ സിബിഐ റെയ്ഡ്. ആകർഷകമായ തൊഴിലുകൾ വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലെത്തിക്കുകയും റഷ്യൻ പട്ടാളത്തിനൊപ്പം യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന പരാതി ഉയർന്നിരുന്നു. തിരുവനന്തപുരം, ഡൽഹി, മുംബൈ, അംബാല, ഛണ്ഡിഗഡ്, മധുര, ചെന്നൈ എന്നീ നഗരങ്ങളിലെ വീസ കൺസൾട്ടൻസി സ്ഥാപനങ്ങളിലും ഏജൻസികളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. 50 ലക്ഷത്തിലധികം രൂപയും നിർണായക രേഖകളും മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും പിടിച്ചെടുത്തു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്

Related Articles

Back to top button