പ്രവാസിയായ കൊടുവള്ളി കളരാന്തിരി സ്വദേശി ഖത്തറിൽ മരിച്ചു

കൊടുവള്ളി: പ്രവാസിയായ കൊടുവള്ളി കളരാന്തിരി സ്വദേശി ഖത്തറിൽ മരിച്ചു. പോർങ്ങോട്ടുർ പാലക്കുന്നുമ്മൽ വി.കെ നാസർ (55) ആണ് ദോഹയിൽ മരിച്ചത്.

രണ്ടു ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.  

ഭാര്യ: സാജിത. മക്കൾ: അർഷിന, തസ്നിം, സൽസബീൽ, ഷാദിൽ. പിതാവ്: പരേതനായ ഉമ്മർ (ഡ്രൈവർ). മാതാവ്: സൈനബ. സഹോദരന്മാർ: മുഹമ്മദലി, ഹംസ, മുനീർ, പരേതനായ ശിഹാബ്, സുബൈദ, ജമീല, മുഹ്സിന, മൈമൂന

Related Articles

Back to top button