വ്യാജ ലോൺ ആപ് തട്ടിപ്പ്; 50,000 രൂപ വായ്പക്ക് പയ്യോളി സ്വദേശിക്ക് നഷ്ടമായത് 82,240 രൂപ; പ്രതി അറസ്റ്റിൽ

പയ്യോളി: 50000 രൂപയുടെ വായ്പക്ക് അപേക്ഷിച്ച യുാവാവിന് വ്യാജ ലോൺ ആപ് തട്ടിപ്പിൽ നഷ്ടമായത് 82240 രൂപ. പയ്യോളി സ്വദേശി സായൂജിനാണ് വ്യാജ ലോൺ ആപ്ലിക്കേഷൻ വഴി പണം നഷ്ടമായത്. സംഭവത്തിൽ പയ്യോളി സ്വദേശി തന്നെയായ കറുവക്കണ്ടി മീത്തൽ ശ്രീകാന്തിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.

വായ്പ അനുവദിക്കാനായി സിബിൽ സ്കോർ മെച്ചപ്പെടുത്താനും ബിസിനസ് അക്കൗണ്ട് തുടങ്ങാനുമായി ശ്രീകാന്തിന് വിവിധ സന്ദർഭങ്ങളിലായി 82240 രൂപ സായൂജ് കൈമാറിയെന്നാണ് പരാതി. സായൂജിന്റെ തുക കൂടാതെ പ്രതിയുടെ അക്കൗണ്ടിൽ 5 ലക്ഷത്തോളം രൂപ വന്നതായും കമ്മീഷൻ കഴിച്ചുള്ള ബാക്കിതുക പ്രതി മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. 

ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് അക്കൗണ്ട് എടുത്തുകൊടുത്ത് സഹായിക്കുന്ന നിരവധിപേർ കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നും സൈബർ ക്രൈം പൊലീസിന്റെ സഹായത്തോടെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button