അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവ്; വിചിത്ര നടപെടിക്കെതിരെ സിഐടിയു രംഗത്ത്

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ വിചിത്രമായ ഉത്തരവ്.

എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സാലറി ക്ലെയിം ശീർഷകത്തിൽ സമർപ്പിക്കുന്ന ബില്ലുകൾ പാസാക്കി നൽകാൻ പാടില്ലെന്നാണ് സബ് ട്രഷറി ഡയറക്ടറുടെ നിർദ്ദേശം. 

ധനവകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി സിഐടിയു രംഗത്ത് എത്തിയിട്ടുണ്ട്. ധനവകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) കത്ത് നൽകി. സംസ്ഥാനത്തെ 66230 അംഗനവാടി ജീവനക്കാരുടെയും സൂപ്പർവൈസർ തുടങ്ങിയ സാമൂഹ്യനീതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തിലെ സംസ്ഥാന വിഹിതം മുടങ്ങും. അംഗനവാടി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് ധനവകുപ്പിന്റെ നടപടി.

Related Articles

Back to top button