സാമ്പത്തിക തട്ടിപ്പ്, നിവിൻ പോളിയുടെ തുറമുഖം സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിർമ്മാതാവ് അറസ്റ്റിലായി. പാട്ടുരായ്‌ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ആർ. മനോജ്കുമാറും സംഘവും ചേർന്ന് പിടികൂടിയത്. വ്യാജ രേഖകളുണ്ടാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റുകയും തുക മടക്കി നൽകാതെ കബളിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഈ പണത്തിനാണ് സിനിമ നിർമ്മിച്ചതെന്നുമാണ് പരാതി.

കോയമ്പത്തൂർ സ്വദേശി ഗിൽബർട്ട് ആണ് പരാതിക്കാരൻ തുറമുഖത്തിന്റെ മൂന്ന് നിര്‍മ്മാതാക്കളില്‍ ഒരാളാണ് ജോസ് തോമസ്. കബളിപ്പിക്കലിന് പ്രതിക്കെതിരെ അഞ്ചുകേസുകൾ നിലവിലുണ്ട്. ഗിൽബർട്ടിന്റെ പരാതിയിൽ ഈസ്റ്റ് പോലീസെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിലാണ് അറസ്റ്റ്.

അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക തട്ടിച്ചത്. ഇത്തരത്തിൽ, കബളിപ്പിച്ചതിന്‍റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുൻപ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുണ്ട്.

Related Articles

Back to top button