പാരീസിൽ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; പാസ്പോര്‍ട്ട് അടക്കം എല്ലാം നഷ്ടമായി

ഫ്രാന്‍സിലെ പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് വന്‍ തീപിടിത്തമുണ്ടായത്. നിസാര പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി ചികില്‍സ നല്‍കി. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ എല്ലാം നഷ്ടപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പാസ്പോര്‍ട്ട് അടക്കം നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായവും ഇവർ തേടിയിട്ടുണ്ട്.

Related Articles

Back to top button