വീട്ടുജോലിക്കെത്തി; 15കാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടുജോലി ചെയ്തിരുന്ന പതിനഞ്ച് വയസ്സുകാരി പെണ്‍കുട്ടിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. രണ്ട് പെണ്‍കുഞ്ഞുങ്ങളെ നോക്കാനും വീട്ടുജോലിക്കുമായാണ് പതിനഞ്ചുകാരിയെ ജോലിക്കെടുത്തത്. വീട്ടുടമ നിലവില്‍ താമസിച്ചുകൊണ്ടിരുന്ന വീട് മാറാനുള്ള തിരക്കിലായിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായതും ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ സമീപപ്രദേശത്തെ സിസിടിവി ക്യാമറകളുള്‍പ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടുടമസ്ഥനടക്കം നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കാര്‍ കച്ചവടവും മറ്റുമാണ് വീട്ടുടമ ചെയ്തു വന്നിരുന്നത്. ഈ തിരക്കിനിടയില്‍ കുട്ടികളുടെ കാര്യം നോക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് പതിനഞ്ചുകാരിയെ ജോലിക്കെടുത്തത്. നിലവില്‍ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button