കേരളീയത്തിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ; സ്‌പോൺസർഷിപ്പ് കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: നിയമസഭയിലും കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പ് കണക്കുകൾ പുറത്ത് വിടാതെ സർക്കാർ. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ വാഹനങ്ങൾ നവകേരള സദസിന് വേണ്ടി ഓടിയതിന്റെ കണക്കുകളും സർക്കാരിന്റെ പക്കലില്ല.

ഒരാഴ്ചയോളം നാല് വേദികളിലായി ആർഭാടത്തോടെ നടന്ന കേരളീയം സ്‌പോണർസർഷിപ്പിലാണ് നടത്തിയെന്നതാണ് സർക്കാർ പറഞ്ഞത്. പക്ഷേ പരിപാടിയുടെ കണക്കുകൾ ഇതുവരെയും പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. വിവരാവകാശ നിയമ പ്രകാരം പല വകുപ്പുകളോടും കണക്കുകൾ ആരാഞ്ഞപ്പോഴും മറുപടി തൃപ്തികരമല്ലായിരുന്നു.

പിന്നാലെ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്‌പോൺസർഷിപ്പ് മുഴുവനായും ലഭ്യമായിട്ടില്ലെന്നാണ്. പരിപാടിക്ക് വേണ്ടി പിആർഡി ചെലവഴിച്ച കണക്കുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ജനങ്ങൾക്ക് മുന്നിൽ വരവു-ചെലവുകണക്കുകൾ അവതരിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ പ്രഖ്യാപനം മറന്നമട്ടാണ്.

Related Articles

Back to top button