100 രൂപയില്‍ തഴെയുള്ള യുപിഐ ഇടപാടുകളില്‍ ഇനി എസ്എംഎസ് വരില്ല, അലര്‍ട്ട് നിര്‍ത്തി എച്ച്.ഡി.എഫ്.സി ബാങ്ക്

ഇനിമുതല്‍ 100 രൂപയില്‍ തഴെയുള്ള യുപിഐ ഇടപാടുകളില്‍ എസ്എംഎസ് അലര്‍ട്ട് നിര്‍ത്തലാക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. ഉപയോക്താവിന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്എംഎസ് അലര്‍ട്ട് ലഭിക്കുകയുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

അതേസമയം ജൂണ്‍ 25 മുതലാകും പുതിയ രീതി നടപ്പില്‍ വരിക. എന്നാല്‍ എല്ലാതരം യുപിഐ ഇടപാടുകള്‍ക്കും ഉപയോക്താവിന് ഇമെയില്‍ സന്ദേശം ലഭ്യമാകും. ഉപയോക്താക്കള്‍ തങ്ങളുടെ ഇമെയില്‍, സന്ദേശങ്ങള്‍ ലഭ്യമാകതക്ക വിധം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും ബാങ്ക് അറിയിച്ചു.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് അഥവാ യുപിഐ( UPI). റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് (IMPS) ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Back to top button