പരീക്ഷാ പേടിയില്‍ 10ാം നിലയില്‍ നിന്ന് ചാടി മരിച്ചു; ജീവനൊടുക്കിയത് പരീക്ഷാ പേടിയില്‍

ഐഎഎസ് ദമ്ബതികളുടെ മകള്‍ താമസസ്ഥലത്തെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ലിപി രസ്തോഗിയാണ് (27) മരിച്ചത്.

സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തില്‍ ആർക്കും പങ്കില്ല എന്നാണ് കത്തില്‍ പറയുന്നത്. ഹരിയാനയിലെ സോനിപതില്‍ എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു. പരീക്ഷാഫലത്തെക്കുറിച്ച്‌ ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്തോഗി ആഭ്യന്തരവകുപ്പില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button