ഹൃദയാഘാതം; സൗദിയിൽ പ്രവാസിയായ മുക്കം കാരശ്ശേരി സ്വദേശി മരിച്ചു

റിയാദ്: ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ കോഴിക്കോട് മുക്കം സ്വദേശി മരിച്ചു. കാരശ്ശേരി പരേതനായ കക്കാട് മൂലയിൽ ഉസൈന്റെ മകൻ സാലിം (37) ആണ് മരിച്ചത്. മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽനിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു. ഇടയ്ക്ക് പ്രവാസം അവസാനിപ്പിച്ചിരുന്ന സാലിം ഒരു വർഷം മുമ്പാണ് സൗദിയിൽ പുതിയ വിസയിലെത്തിയത്. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനായിരുന്നു.

മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം (16), അമാസ് ഹനാൻ (14), ഹൈഫ സാലിം (5). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.

Related Articles

Back to top button