തലസ്ഥാനത്ത് ശക്തമായ മഴ; മധ്യകേരളത്തിലും മഴ പെയ്തേക്കും

കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്നതിനിടെ തലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. . 40 മിനിറ്റോളം മഴ പെയ്തതോടെ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപമെടുത്തു.

കൊല്ലത്തെ മലയോരമേഖലയിലും മഴ. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചക്ക് ശേഷം മധ്യകേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരളതീരത്ത് മല്‍സ്യബന്ധനം വിലക്കി.നാലു ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

Related Articles

Back to top button