സുപ്രീം കോടതിയിൽ ജോലി നേടാൻ ഇതാ സുവർണ്ണാവസരം

സുപ്രീംകോടതിയിൽ ലോ ക്ലാർ ക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ നിയമനത്തിന് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.

സാലറി 80000 രൂപ

യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്കൂൾ/കോളേജ്/യൂണിവേഴ്‌സിറ്റി/ ഇൻസ്റ്റിറ്റ്യൂഷനിൽനിന്ന് ലഭിച്ച നിയ മബിരുദം (ഇന്റഗ്രേറ്റഡ് കോഴ്‌് ഉൾപ്പെടെ). അവസാന വർഷ നിയ മവിദ്യാർഥികൾക്കും ഉപാധികളോടെ അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാ നം (വിവിധ സെർച്ച് എൻജിനുകൾ/ പ്രോസസസ്സ് (ഇ-എസ്.സി.ആർ, എസ്.സി.സി. ഓൺലൈൻ, ലെക്സിസ് നെക്സിസ്, വെസ്റ്റ് ലോ), അനലറ്റിക്കൽ സ്ലിൽസ് എന്നിവയുണ്ടാവണം.

പ്രായം: ഫെബ്രുവരി 15-ന് 20-30 വയസ്സ്.

തിരഞ്ഞെടുപ്പ്: പാർട്ട്-I, II, III എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പാർട്ട-I ൽ നിയമവുമായി ബന്ധപ്പെട്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും മാനസിക ശേഷി പരിശോധനയും പാർട്ട്-II ൽ എഴുത്തുപരീക്ഷയും അനലറ്റി ക്കൽ സ്ലിൽസും പാർട്ട്-III ൽ അഭി മുഖവും ഉണ്ടാവും. പരീക്ഷാഘടന, നിബന്ധനകൾ സംബന്ധിച്ച വിശ ദവിവരങ്ങൾ വെബ്സൈറ്റിൽ പ്ര സിദ്ധീകരിച്ച വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

പാർട്ട്-I,II പരീക്ഷകൾ ഒറ്റദിവസമായാണ് നടത്തുക. മാർച്ച് 10-ന് നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപു രത്തും പരീക്ഷാകേന്ദ്രം ഉണ്ടായിരി ക്കും. അപേക്ഷാഫീസ്: 500 രൂപ. www.sci. gov.in എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷിക്കുന്നവർ ജെ.പി.ജി. ഫോർമാറ്റിൽ ഫോട്ടോ, ഒപ്പ് എന്നിവ വെബ്സൈറ്റിൽ അ‌പ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

Related Articles

Back to top button