ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ

നഴ്സിങ് അസിസ്റ്റന്റ് നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍.04936 270604, 7736919799.

ലാബ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷിക്കാർക്കായി ( കാഴ്ച പരിമിതർ) സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ  ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യവും അഗീകൃത കെമിക്കൽ / ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 നു മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ നിയമനം, (വയനാട് )

ആരോഗ്യ കേരളത്തിന് കിഴില്‍ ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 10 നകം [email protected] ലും  കൈനാട്ടി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍

 ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194

🛑 അഭിമുഖം: തിരുവനന്തപുരം,

 കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ എസ് ഐ കളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) താത്കാലിക നിയമനം നടത്തും.  

യോഗ്യത: എം ബി ബി എസ് , റ്റി സി എം സി സ്ഥിരം രജിസ്‌ട്രേഷന്‍. വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മാര്‍ച്ച് ആറിന് രാവിലെ 10 ന് പോളയത്തോട് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല) റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0474-2742341 ഇമെയില്‍: [email protected].

🛑 വാക് ഇന്‍ ഇന്റര്‍ര്‍വ്യൂ

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് ശേഷം ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന്  ഒരു ലാബ് ടോക്‌നീഷ്യന്‍ ആവശ്യമുണ്ട്. യോഗ്യരായ താത്പര്യമുളള ഉദ്യോഗാര്‍ത്ഥകള്‍ പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി ഓഫീസില്‍ മാര്‍ച്ച് 5നക അപേക്ഷയും ബയോഡാറ്റയും സഹിതം നേരിട്ട് സമര്‍പ്പക്കണം. യോഗ്യത: ഗവ: അംഗീകൃത  സാഥാപനത്തില്‍ നിന്നും ഡിഎംഎല്‍ടി/ബി.എസ്.സി എംഎല്‍ടി  പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ9 സര്‍ട്ടിഫിക്കറ്റ്. നിയമനം താത്കാലികമായിരിക്കും.

Related Articles

Back to top button