ആണുങ്ങള്‍ മൂത്രമൊഴിക്കേണ്ട രീതി എങ്ങനെ ?; വിദഗ്ദരുടെ കണ്ടെത്തല്‍ അറിയാം

പുരുഷന്മാര്‍ ഇരുന്നുകൊണ്ടാണ് മൂത്രമൊഴിക്കേണ്ടതെന്ന് വിദഗ്ദരുടെ കണ്ടെത്തല്‍. ആയാസരഹിതമായി പൂര്‍ണ്ണമായി മൂത്രമൊഴിയ്ക്കാനും അതുവഴി മൂത്രം കെട്ടിക്കിടന്നുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ രീതിയാണ്‌ നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍.

ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് മൂലം പെല്‍വിക്, ഹിപ് മസിലുകകളുടെ അധ്വാനം കുറയും. ഇത് മൂത്രവിസര്‍ജനം എളുപ്പമാക്കുകയും ചെയ്യും. പുരുഷന്മാരെ അലട്ടുന്നസ്വപ്ന സ്കലനം പോലെയുള്ള പ്രശ്നത്തിനും ഇരുന്നുകൊണ്ടുള്ള മൂത്രമൊഴിക്കല്‍ ശാശ്വത പരിഹാരമാണെന്ന് വിദഗ്ദര്‍ പറയുന്നു. കൂടാതെ പുരുഷന്മാരില്‍ പെറോനീസ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്.

നിന്നുകൊണ്ട് മൂത്രമൊഴിയ്ക്കുന്നത് പെല്‍വിസ്, സ്‌പൈന്‍ ഏരിയകളിലെ മസിലുകളെ ഉദ്ദീപിപ്പിയ്ക്കും. ഇതുവഴി ശരിയായ രീതിലില്‍ മൂത്രവിസര്‍ജനം നടക്കില്ല. മാത്രമല്ല ഇത് പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button