മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല; ബിജെപിയെ താഴെ ഇറക്കാനാണ് ശ്രമം; ശശി തരൂർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാവുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ മുന്നിലുള്ളത്. ബി.ജെ.പി.യെ താഴെ ഇറക്കാനാണ് ശ്രമം. എം.പി. സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അതു കഴിഞ്ഞ് മറ്റ് ചർച്ചകൾ വരികയാണെങ്കിൽ, ജനം ആവശ്യപ്പെട്ടാൽ ആലോചിക്കാമെന്ന് ശശി തരൂർ പറഞ്ഞു.സത്യത്തെ ഒളിച്ചുവയ്ക്കാൻ മിടുക്കുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സത്യത്തെ നേരിടാനുള്ള കഴിവ് സർക്കാരിനില്ലെന്നും ശശി തരൂർ എം.പി കുറ്റപ്പെടുത്തി. ആഡംബരപൂർവം നവകേരളയാത്ര നടത്തിയ സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാലാണ് പെൻഷൻ നൽകാത്തതെന്ന വാദം പരിഹാസ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ധനവകുപ്പ് നന്നായി കൈകാര്യം ചെയ്യാനറിയാത്തൊരു സർക്കാരാണ് കേരളത്തിലേതെന്ന് കേന്ദ്രം പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button