‘സിനിമയില്‍ അഭിനയിക്കാൻ പോകുന്നു, 5 വര്‍ഷം കഴിഞ്ഞ് കാണാം’;പത്തതനംതിട്ടയില്‍ നിന്ന് 14കാരനെ കാണാനില്ലെന്ന് പരാതി

മല്ലപ്പള്ളിയില്‍ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്.

പുലർച്ചെ 6.30ന് ട്യൂഷന്‍ സെന്‍ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തായതോടെയാണ് തിരച്ചില്‍ നടത്തിയത്. കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.

താൻ സിനിമയില്‍ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടില്‍ കത്തെഴുതി വച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നല്‍കുമെന്നും കത്തില്‍ പറയുന്നു.

അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും കുറിപ്പിലുണ്ട്. മാതാപിതാക്കളുടെ പരാതിയില്‍ കീഴ്‍വായ്പുർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button