ബാലുശ്ശേരിയിൽ നട്ടെല്ലിന് ക്ഷതമേറ്റ യുവാവ് സഹായം തേടുന്നു

ബാ​ലു​ശ്ശേ​രി: ന​ട്ടെ​ല്ലി​ന് പ​രി​ക്കു​പ​റ്റി​യ യു​വാ​വ് സുമനസ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കിണ​ർ ജോ​ലി​ക്കി​ടെ മു​ക​ളി​ലേ​ക്ക് ക​യ​റുന്നതിനിടയിൽ വീ​ണ് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കോഴിക്കോ​ട് മിംസ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുന്ന നി​ർ​മ​ല്ലൂ​ർ പാറമുക്കിലുള്ള ക​ല്ലി​ല​ക​ത്തൂ​ട്ട് അ​ക്ഷ​യ് കു​മാ​ർ (കണ്ണ​ൻ) ആണ് സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നത്

കുടുംബത്തിൻ്റെ താങ്ങും തണലുമായിരുന്ന യുവാവിന്റെ ശാസ്ത്രക്രിയ​ക്കും അ​ർ​ബു​ദ രോ​ഗി​യാ​യ അ​മ്മ​യു​ടെ ചികി​ത്സക്കും വ​ലി​യ സാ​മ്പ​ത്തി​ക ചെലവ് വരുമെന്നിരിക്കെ പണം കണ്ടെത്താനാവാതെ വലിയ പ്രതിസന്ധിയിലാണ് കുടുംബം

സി.​കെ. പ്ര​ദീ​ഷ് ചെ​യ​ർ​മാ​നും വി.​എം. വി​നോ​ദ് ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി രൂ​പ​വ​ത്ക​രി​ച്ച് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ബാ​ലു​ശ്ശേ​രി ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 40242101063255. IFSC: KLGB 0040242.

Related Articles

Back to top button