കൊന്ത പോലും പുറത്തു കാട്ടുവാൻ ഭയപ്പെട്ടിരുന്ന കാലമല്ല : കശ്മീരിൽ വിശുദ്ധവാര പ്രദക്ഷിണം നടത്തി ക്രിസ്ത്യൻ വിശ്വാസികൾ

ശ്രീനഗർ : വിശുദ്ധവാര പ്രദക്ഷിണത്തിന് സാക്ഷികളായി കശ്മീരിലെ തെരുവുകൾ . ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യൻ പള്ളികൾ കേന്ദ്രസർക്കാർ തന്നെ പുനർനിർമ്മിച്ച് വിശ്വാസികൾക്ക് കൈമാറുകയാണ് ഇവിടെ . അതിനു പിന്നാലെയാണ് ഭീഷണികളും , കല്ലേറുമില്ലാതെ വിശ്വാസികൾ വിശുദ്ധവാര പ്രദക്ഷിണം നടത്തിയത്.

ആർട്ടിക്കിൾ 370 മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നവർ കണ്ണ് തുറന്ന് കാണുക എന്ന കുറിപ്പോടെ കാസയാണ് കശ്മീൽ നടന്ന വിശുദ്ധവാര പ്രദക്ഷിണത്തിന്റെ വീഡിയോ പങ്ക് വച്ചത് .
‘ ഹമാസ് അനുകൂലികൾക്ക് വിടുപണി ചെയ്യുന്നവർ കൺതുറന്നു കാണുക …….ഇത് ജമ്മു കാശ്മീരില തെരുവുകളിൽ ഇന്ന് നടന്ന വിശുദ്ധവാര പ്രദക്ഷിണം !

ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യൻ പള്ളികൾ ! അതിർത്തി കടന്നുവന്ന ഭീകരവാദികളാൽ ബലാൽസംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കോൺവെൻ്റുകൾ , കഴുത്തിൽ കിടക്കുന്ന കൊന്ത പോലും പുറത്തു കാട്ടുവാൻ ഭയപ്പെട്ടിരുന്ന വിശ്വാസികൾ ……….ഇതെല്ലാം കശ്മീരിൽ സംഭവിച്ചത് കോൺഗ്രസ് സർക്കാരുകളുടെ കാലത്തായിരുന്നു
ഇന്നതെല്ലാം മാറിയിരിക്കുന്നു പള്ളികൾ കേന്ദ്രസർക്കാർ തന്നെ പുനർ നിർമ്മിച്ച് വേണ്ടപ്പെട്ടവർക്ക് കൈമാറിയിരിക്കുന്നു കോൺവെൻ്റുകൾ പ്രവർത്തനക്ഷമമായിരിക്കുന്നു ……… വിശ്വാസികൾ ഇതാ നിർഭയമായി ദുഃഖവെള്ളിയാഴ്ച ദിവസം പീഡാനുഭവ സ്മരണയിൽ തെരുവുകളിലൂടെ കുരിശിന്റെ വഴികൾ നടത്തുന്നു.

എല്ലാ മതങ്ങൾക്കും നിർഭയമായി പ്രവർത്തിക്കാവുന്ന ഭൂമിയിലെ സ്വർഗമായി മാറിയിരിക്കുന്ന കാശ്മീരിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് വിടുവേല ചെയ്യുന്നവർ ഇതൊക്കെയൊന്ന് കൺതുറന്ന് കാണുന്നത് നല്ലതായിരിക്കും‘ .- എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Related Articles

Back to top button