എൽ.ഡി ടൈപ്പിസ്റ്റ് ഉൾപ്പെടെ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

അന്യത്ര സേവനത്തിന് അപേക്ഷിക്കാം

സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഓഫീസിലെ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം

കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് ഓഫീസ്, നാലാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ മേയ് 31നു വൈകിട്ട് അഞ്ചിനു മുമ്പായി നൽകണം. 

വിശദമായ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് ഓഫീസ് ഫോണുമായി ബന്ധപ്പെടാവുന്നതാണ് (0471 23088687)

Related Articles

Back to top button