ഫിഷറീസ് വകുപ്പിന് കീഴിലും, നീതി മെഡിക്കൽ സ്റ്റോറുകളിലും, മറ്റ് സർക്കാർ സ്ഥാപനങ്ങളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ

വിധ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാം, പൂർണ്ണമായും വായിക്കുക.

ലൈബ്രേറിയൻ ഒഴിവ്

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. 

യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ആർ ടി കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കോഴ്സ്‌സ് അല്ലെങ്കിൽ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് സയൻസിലുള്ള ഡിപ്ലോമ.

പ്രായപരിധി 41 വയസ്. (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള താൽപര്യമുള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചു കളിൽ മെയ് 20നകം പേര് രജിസ്റ്റർ ചെയ്യണം

🌍 ഫാർമസിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

എറണാകുളം : സ്റ്റേറ്റ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ ജില്ലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ വെയർഹൗസിലേക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്.

ഡി ഫാം, ബി ഫാം ഡിഗ്രി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.

വാക്-ഇൻ-ഇന്റർവ്യൂവിൻ്റെ തീയതി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക്.

അപേക്ഷ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി 682 020 വിലാസത്തിൽ ലഭിക്കണം.

ഫോൺ 0484-2203507, 2203652

🌍  ദിവസവേതനാടിസ്ഥാനത്തിൽ നിയമനം; അപേക്ഷ ക്ഷണിച്ചു

എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ മുനമ്പം ഓഫീസിന്

കീഴിൽ, ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നേടുന്നതിനായി കുറഞ്ഞത് ഐ.ടി.ഐ.സിവിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ വെളളക്കടലാസിൽ തയ്യാറാക്കി പാസ് പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മേയ് 22ന് രാവിലെ 11 ന് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

🌍  ലൈഫ് ഗാർഡുമാരുടെ ഒഴിവ്

തിരുവനന്തപുരം: ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുക്കുന്ന റസ്‌ക്യൂ ബോട്ടുകളിലേക്കും വളളങ്ങളിലേക്കും എട്ട് ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 

രജിസ്ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും, ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ പോകാൻ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുളള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ,.2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടർ അറിയിച്ചു. 

താത്പര്യമുള്ളവർ മെയ് 18 ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.

Related Articles

Back to top button