കേരള കാർഷിക സർവ്വകലാശാല വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയിൽ ഡ്രൈവർ, അസിസ്റ്റന്റ്,അസിസ്റ്റൻ്റ് പ്രൊഫസർ തുടങ്ങി വിവിധ ഒഴിവുകളിൽ നിയമനങ്ങൾ, ദിവസ ശമ്പളത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂരിൽ എച്ച്.ഡി.വി ഡ്രൈവർ തസ്തികയിലേക്ക് താല്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി 29/02/2024-ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.

ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ കൃത്യം 9.30 ന് കോളേജിൽ ഹാജരാകേണ്ടതാണ്. ദിവസവേതനം 730/- രൂപ പ്രകാരം 59 ദിവസത്തേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത വിവരങ്ങൾ?

7-ആം ക്ലാസ് വിജയം.

സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

ഡ്രൈവിംഗ് കാര്യക്ഷമത നിർണ്ണയിക്കുന്നത് സർവകലാശാല നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

പ്രായപരിധി വിവരങ്ങൾ 

36 വയസ്സ് (ഗവൺമെന്റ്റ് ഉത്തരവ് അനുസരിച്ചുള്ള ഇളവ് അനുവദിക്കുന്നതാണ്)

പ്രവൃത്തി പരിചയം

സർക്കാർ/അർദ്ധസർക്കാർ/പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകുന്നതായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയത്ത് 0494-2686214 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നോട്ടിഫിക്കേഷൻ ലിങ്ക്

സ്കിൽഡ് അസിസ്റ്റന്റ്

യോഗ്യത & പരിചയം: BSc (അഗ്രികൾച്ചർ)/ MSc (അഗ്രികൾച്ചർ), മൈക്രോബയൽ ടെക്നിക്സിൽ പരിചയം ദിവസ വേതനം: 675 രൂപ

ഇന്റർവ്യൂ തിയതി: ഫെബ്രുവരി 28

നോട്ടിഫിക്കേഷൻ ലിങ്ക്


🟥 വെളളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ ഒരു അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നതിന് തിരുവനന്തപുരത്തുളള കാർഷിക കോളേജ്, വെള്ളായണിയിൽ വച്ച് 05/03/2024-ന് രാവിലെ 10.00 മണിക്ക് യൂണിവേഴ്സിറ്റി ചട്ടങ്ങൾ ക്കനുസൃതമായി ബന്ധപ്പെട്ട വിഷയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

🌍 സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി (കരാർ) ഒഴിവ് 1

M.Sc സോയിൽ സയൻസ് + NET

Ph.D സോയിൽ സയൻസ് ഒരു വർഷത്തിൽ കുറയാതെ അദ്ധ്യാപക പ്രവർത്തി പരിചയം

ശമ്പളം 44,100/

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, വയസ്സ്, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിന് രാവിലെ 10.00 മണിക്ക് കാർഷിക കോളേജ്, വെള്ളായണി ഡീനിൻ്റെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

Related Articles

Back to top button