കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ഓൺലൈനായി ജൂണ്‍ 5 മുതല്‍

തിരുവനന്തപരം: കേരള എന്‍ജിനീയറിങ് മെഡിക്കല്‍ (KEAM-2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓൺലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. വിപുലമായ ഒരുക്കങ്ങൾ നടത്തിയെന്നും മന്ത്രി പറഞ്ഞു.

1,13,447 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂൺ 5 മുതൽ 9 വരെയാണ് പരീക്ഷ നടത്തുക. ജൂൺ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും.198 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയർ തയാറാക്കിയിരിക്കുന്നത്.

അതേസമയം എൻജിനിയറിങ്/ഫാർമസി കോഴ്‌സിലേക്കുള്ള (KEAM-2024) കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം

Related Articles

Back to top button