സഹോദരിയേയും കാമുകനേയും കൊലപ്പെടുത്തി; കാമുകന്‍റെ തല വെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചു; ക്രൂരം

മധുരയില്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ പ്രണയിച്ചതിന് സഹോദരിയേയും യുവാവിനേയും സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മഹാലക്ഷ്മി, സതീഷ് കുമാർ എന്നിവരെയാണ് ഇരുപത് വയസുള്ള സഹോദരന്‍ പ്രവീൺ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നാലെ വീട്ടിലെത്തിയ പ്രവീണ്‍ മുറിക്കുള്ളില്‍ കയറി സഹോദരിയേയും വെട്ടിക്കൊലപ്പെടുത്തി. തടയാനെത്തിയ മറ്റൊരു സ്ത്രീയ്ക്കും പരുക്കേറ്റു.

സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിന്റെ നിർബന്ധപ്രകാരം മഹാലക്ഷ്മി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പെൺകുട്ടി വീട്ടിലേക്ക് തിരികെ വരികയും സതീഷ് കുമാറുമായി വീണ്ടും പ്രണയത്തിലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

Related Articles

Back to top button