പുതുപ്പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: 1994-ൽ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി സഖാവ് ഇ.എം.എസ് ഉദ്ഘാടനം ചെയ്ത പുതുപ്പാടിയിലെ സിപിഐ (എം) ൻ്റെ ആദ്യ ആസ്ഥാന മന്ദിരമായ ബി.ടി.ആർ മന്ദിരം നവീകരിച്ചു. പുതുതായി നിർമ്മാണം പൂർത്തികരിച്ച സഖാവ് കോടിയേരിയുടെ നാമധേയത്തിലുള്ള ഹാൾ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

താമരശ്ശേരി ഏരിയ സെക്രട്ടറി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിം.വിശ്വനാഥൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി അബൂബക്കറിനെ ലിന്റോ ജോസഫ് എംഎൽഎ ആദരിച്ചു. 

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി വേലായുധൻ, ടി.എ.മൊയ്തീൻ, എം.ഇ ജലീൽ, സിപിഐ ജില്ലാ കൗൺസിൽ അംഗം ടിം.എം പൗലോസ്, ഐഎൻഎൽ ജില്ലാ സെക്രട്ടറി ടി.കെ നാസർ, പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ ഷൈജൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഇ വർഗീസ് സ്വാഗതവും ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.സി ബേബി നന്ദിയും പറഞ്ഞു.

Related Articles

Back to top button