കോഴിക്കോട് സീബ്രാലൈൻ മുറിച്ചുകടക്കുമ്ബോള്‍ ബസ് ഇടിച്ചുതെറിപ്പിച്ചു; സ്കൂള്‍ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു; 

ചെറുവണ്ണൂരില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂള്‍ വിദ്യാർഥിനിയെ സ്വകാര്യ ബസ്സ് ഇടിച്ച്‌ തെറിപ്പിച്ചു.

ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനില്‍ വെച്ചാണ് കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയില്‍ വന്ന ബസ്സ് ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ആയിരുന്നു സംഭവം. സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലില്‍ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

Related Articles

Back to top button