ലോക്സഭ തെരഞ്ഞെടുപ്പ്; ലീഡ് നില മാറിമറിയുന്നു, രാജ്യത്ത് മുന്നണികൾ ഒപ്പത്തിനൊപ്പം, കേരളത്തിൽ യുഡിഎഫ്

ന്യൂഡൽഹി/തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാജ്യത്ത് പുരോഗമിക്കുമ്പോൾ ഇന്ത്യ മുന്നണിയും എൻഡിഎ മുന്നണിയും ഒപ്പത്തിനൊപ്പമാണ് ആദ്യ മണിക്കൂറിൽ കാണുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ലീഡ് നിലകൾ മാറിമറിയുകയാണ്.

കനത്ത സുരക്ഷാ വലയത്തിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമുകൾ രാവിലെ അഞ്ചരയോടെയാണ് തുറന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമാണ് ആദ്യം എണ്ണിയത്. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടുയന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുദ്ര പൊട്ടിച്ചത്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകൾ കൂടി എണ്ണിത്തീർന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.

Related Articles

Back to top button