മലയാളി യുവതി ഫുജൈറയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം വർക്കല സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

നിർമാണ കമ്ബനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്. 

മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button