മെയ് മാസത്തെ റേഷന്‍ നേരത്തെ കൈപ്പറ്റണം; പൊതുവിതരണ വകുപ്പ് കമ്മീഷണർ

തിരുവന്തപുരം: മെയ് മാസത്തെ റേഷന്‍ വിഹിതം 31ാം തിയ്യതി വരെ കാത്തിരിക്കാതെ നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. ജൂൺ മാസത്തെ റേഷൻ വിതരണം‍ 3ാം തിയ്യതി ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷന്‍കടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.

എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് വിജിലന്‍സ് അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button